മലയാളം

Events

Secretary K R Suchitra receives Commission member V Geetha.

Secretary K R Suchitra receives Commission member V Geetha.

 

മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി. ഗീത ചുമതലയേറ്റു തിരുവനന്തപുരം : കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായിരുന്ന വി. ഗീത ചുമതലയേറ്റു. 2001 മുതൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി. ഗീത 2016 ൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിതയായി. 2017 ലാണ് വിജിലൻസ് ട്രൈബ്യൂണലായത്. 1991 മുതൽ 2001 വരെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു. ചാലക്കുടി സ്വദേശിനിയാണ്. മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ. ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ അംഗം ചുമതലയേറ്റത്. കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കമ്മീഷൻ ചെയർപേഴ്സൺ. കെ. ബൈജുനാഥ് ജുഡീഷ്യൽ അംഗമാണ്. ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതി ജഡ്ജിയുടെ റാങ്കാണ് കമ്മീഷൻ അംഗത്തിനുള്ളത്.