കമ്മീഷനെക്കുറിച്ച്

കമ്മീഷനെക്കുറിച്ച്

1993-ലെ മനുഷ്യാവകാശ സംരക്ഷണ ആക്റ്റ്, (1994 -ലെ 10 -ാം നമ്പര്‍ കേന്ദ്ര ആക്റ്റ്) അദ്ധ്യായം V കീഴില്‍ ഒരു സംസ്ഥാന കമ്മിഷന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും ഏല്‍പ്പിച്ചിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനു വേണ്ടി പ്രസ്തുത ആക്റ്റിന്‍റെ 21-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം 1998 ഡിസംബര്‍ 11 ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. ബഹു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എം.എം. പരീത് പിള്ള ചെയര്‍പേഴ്സണായും ഡോ. എസ്. ബലരാമന്‍, ശ്രീ. റ്റി.കെ. വില്‍സണ്‍ എന്നിവര്‍ അംഗങ്ങളായും ആദ്യ കമ്മീഷനെ ബഹു. കേരള ഗവര്‍ണര്‍ നിയമിച്ച് 11-12-1998 തീയതിയിലെ എസ്.ആര്‍.ഒ നമ്പര്‍ 1066/1998 നമ്പറായി ഉത്തരവ് പുറപ്പെടുവിച്ചു കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പിന്‍റെ ഭരണധീനത്തില്‍ പ്രവര്‍ത്തിച്ചു പോരുന്നു.