കമ്മീഷന്‍റെ ഘടന

കമ്മീഷന്‍റെ ഘടന

1993 ലെ മനുഷ്യാവകാശ സംരക്ഷണ ആക്ട്, 21-ാം വകുപ്പ് 2-ാം ഉപ വകുപ്പ് പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ

  • ഒരു ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്‌ജി ആയിരുന്ന ഒരാള്‍ ചെയര്‍പേഴ്സണ്‍ ആയും
  • ഹൈക്കോടതിയില്‍ ഒരു ജഡ്‌ജി ആയിരിക്കുന്നതോ ആയിരുന്നതോ ആയതും, കുറഞ്ഞത് ഏഴ് വര്‍ഷം ആ സംസ്ഥാനത്ത് ജില്ലാ ജഡ്‌ജി എന്ന നിലയില്‍ പരിചയമുള്ളതുമായ ജില്ലാ ജഡ്‌ജി ആയ ഒരാള്‍ അംഗമായും;
  • മനുഷ്യാവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ അറിവോ പ്രായോഗിക പരിചയമോ ഉള്ള ആളുകളില്‍ നിന്നും നിയമിക്കപ്പെടുന്ന ഒരാള്‍ അംഗമായും; ഉണ്ടായിരിക്കേണ്ടതാണ്.