കമ്മീഷന്‍റെ അധികാരങ്ങള്‍

കമ്മീഷന്‍റെ അധികാരങ്ങള്‍

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചുമതലകളും അധികാരങ്ങളും ആക്റ്റിന്‍റെ III-ാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഭാരതത്തിന്‍റെ ഭരണഘടനയില്‍ 7-ാം പട്ടികയിലെ ലിസ്റ്റ് 1 ലും 2 ലും ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടന്നാല്‍ സംസ്ഥാന കമ്മീഷന്‍ അന്വേഷണ വിചാരണ നടത്തേണ്ടതും, എന്നാൽ അപ്രകാരമുള്ള വിഷയങ്ങള്‍ തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും കമ്മീഷന്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിചാരണ നടത്തേണ്ടതില്ലാത്തതും ആണ്. പ്രസ്തുത ആക്റ്റിന് കീഴിലുള്ള പരാതികള്‍ അന്വേഷണ വിചാരണ ചെയ്യുമ്പോള്‍ കമ്മീഷന് സിവില്‍ നടപടി സംഹിത, 1908 -ന്‍റെ കീഴില്‍ ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.