ഇന്‍റേൺഷിപ്പ്

ഇന്‍റേൺഷിപ്പ്

ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ
  • നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോം കോളേജ്/ യൂണിവേഴ്സിറ്റി/ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ലഭിച്ച ബോണഫൈഡ് കത്ത് ഉള്‍പ്പെടുത്തി സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കണം.
  • ഇന്‍റേണ്‍ഷിപ്പ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഐ.ഡി. കാര്‍ഡ് ഉള്‍പ്പെടെ കോളേജ് യൂണിഫോം ധരിക്കണം.
  • വിദ്യാര്‍ത്ഥികള്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടുകയും ഓഫീസ് സമയങ്ങളില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യണം.
  • ഇന്‍റേണ്‍ഷിപ്പ് കാലയളവ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഓഫീസില്‍ നിന്നും നല്‍കിയ സിനോപ്സിസ് പ്രകാരമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
  • ഓഫീസില്‍ സൂക്ഷിക്കുന്ന ബന്ധപ്പെട്ട രജിസ്റ്ററില്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം.
  • വിദ്യാര്‍ത്ഥികള്‍ ഓഫീസ് പരിധിക്കുള്ളില്‍ കമ്മീഷന്‍റെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടതും അച്ചടക്കം പാലിക്കേണ്ടതുമാണ്.
  • ഇന്‍റേണ്‍ഷിപ്പ് തൃപ്തികരമായി പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ആയത് ഇന്‍റേണ്‍ഷിപ്പ് ് പൂര്‍ത്തിയാകുന്ന തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൈപ്പറ്റിയിരിക്കുകയും വേണം.
  • പരമാവധി 14 ദിവസത്തേക്കു മാത്രമേ ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
  • മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും വിവരം അതാത് കോളേജില്‍ അറിയിക്കുന്നതും ആണ്.